ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടയിൽ ട്രെഡ്മില്ലിൽ നിന്ന് ഷോക്കേറ്റ് യുവാവിനു ദാരുണാന്ത്യം. വടക്കൻ ഡൽഹിയിലെ രോഹിണി മേഖലയിലാണ് ഇരുപത്തിനാലുകാരൻ വൈദ്യുതാഘാതമേറ്റു മരിച്ചത്.സാക്ഷം പ്രുതി എന്ന യുവാവാണ് മരിച്ചത്.ബുധനാഴ്ച്ച രാവിലെ ഏഴരയോടെ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടയിൽ യുവാവ് പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈദ്യുതാഘാതമേറ്റാണു മരണമെന്നു ഡോക്ടർമാർ സ്ഥിരീകരിച്ചു.ഇതോടെ ജിം മാനേജറെ അറസ്റ്റ് ചെയ്തു
top of page
bottom of page
Comentarios