top of page
Writer's pictureStar One TV

ഗവർണറുടെ അധികാരം ഇല്ലാതാക്കുന്ന ബിൽ 24ന് നിയമസഭയിൽ


തിരുവനന്തപുരം∙ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുടെ അധികാരം ഇല്ലാതാക്കുന്ന ബിൽ 24ന് നിയമസഭയിൽ അവതരിപ്പിക്കും. 16ന് ചേർ‌ന്ന മന്ത്രിസഭായോഗം ബില്ലിന് അംഗീകാരം നൽകിയിരുന്നു. ലോകായുക്ത ബില്ലും നാളെ സഭയില്‍ അവതരിപ്പിക്കും. മറ്റന്നാള്‍ അവതരിപ്പിക്കാനാണ് ആദ്യം നിശ്ചയിച്ചിരുന്നത്.

സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്നതാണ് 24ന് നിയമസഭയിൽ അവതരിപ്പിക്കുന്ന ‘ യൂണിവേഴ്സ്റ്റി നിയമങ്ങൾ (ഭേദഗതി) ബിൽ 2022. വിസി നിയമനത്തിനുള്ള സേർച്ച് കമ്മിറ്റിയിലെ കൺവീനറെ തീരുമാനിക്കാനുള്ള ഗവർണറുടെ അധികാരം ബില്ലിൽ ഒഴിവാക്കി. വിസിയുടെ പ്രായപരിധി 60ൽ നിന്നും 65 ആക്കി ഉയർത്തി. സർക്കാർ തീരുമാനിക്കുന്നയാളെ വിസിയാക്കാൻ സേർച്ച് കമ്മിറ്റിയിൽ 2 പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി. സർവകലാശാലകളിലെ രാഷ്ട്രീയ നിയമനങ്ങൾക്കെതിരെ രൂക്ഷമായ വിമർശനം ഗവർണർ പതിവാക്കിയതോടെയാണ് നിലവിലെ നിയമത്തിൽ ഭേദഗതി വരുത്താൻ സർക്കാർ തീരുമാനിച്ചത്.

0 views0 comments

Comments


bottom of page