top of page
Writer's pictureStar One TV

കുട്ടികൾ പോലും വിദേശ കളിപ്പാട്ടങ്ങൾ ഉപയോഗിച്ച് കളിക്കാൻ വിസമ്മതിക്കുകയാണെന്ന് പ്രധാനമന്ത്രി

സ്വയം പര്യാപ്ത ഇന്ത്യയെന്ന സന്ദേശം ഉൾക്കൊണ്ട് അഞ്ച് വയസ്സുള്ള കുട്ടികൾ പോലും വിദേശ കളിപ്പാട്ടങ്ങൾ ഉപയോഗിച്ച് കളിക്കാൻ വിസമ്മതിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

'''അഞ്ചും ഏഴും വയസ്സ് മാത്രമുള്ള നമ്മുടെ കുട്ടികളെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. രാജ്യത്തിന്റെ ആത്മബോധം ഉയർത്തെഴുന്നേൽക്കുകയാണ്. അഞ്ചും ഏഴും വയസ്സുള്ള കുട്ടികൾ വിദേശ കളിപ്പാട്ടങ്ങൾ ഉപയോഗിക്കാൻ വിസമ്മതിക്കുന്നുവെന്ന് നിരവധി കുടുംബങ്ങളാണ് തന്നോട് പറഞ്ഞത്. അഞ്ച് വയസ്സ് മാത്രമുള്ള ഒരു കുട്ടി അങ്ങനെയൊരു തീരുമാനത്തിലെത്തുമ്പോൾ സ്വയം പര്യാപ്ത ഇന്ത്യയെന്ന ആത്മനിർഭർ ഭാരതിന്റെ സന്ദേശം അവന്റെ സിരകളിലൊഴുകുന്നു എന്നാണ് തെളിയുന്നത്''- പ്രധാനമന്ത്രി പറഞ്ഞു.


0 views0 comments

Comments


bottom of page