സിംഗിൾ ഡ്യൂട്ടി എന്ന പേരിൽ 12 മണിക്കൂർ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കാൻ അനുവദിക്കില്ലെന്ന തീരുമാനത്തിലുറച്ച് കെ.എസ്.ആർ.ടി.സിയിലെ തൊഴിലാളി യൂനിയനുകൾ. നാളത്തെ മന്ത്രിതല ചർച്ചയിൽ നിലപാട് വ്യക്തമാക്കും. അതേസമയം, ജൂലൈ മാസത്തെ ശമ്പളം കൊടുക്കുന്ന കാര്യത്തിലെ അനിശ്ചിതത്വം തുടരുകയാണ്.
സുശീൽ ഖന്ന റിപ്പോർട്ട് പ്രകാരം സിംഗിൾ ഡ്യൂട്ടി നടപ്പാക്കിയാലേ കെ.എസ്.ആർ.ടി.സി സാമ്പത്തികമായി മെച്ചപ്പെടൂവെന്നാണ് മാനേജ്‌മെന്റ് വാദം. എന്നാൽ, എട്ടുമണിക്കൂർ എന്നതിനു പകരം 12 മണിക്കൂർ ആക്കാനുള്ള നീക്കം അംഗീകരിക്കാൻ യൂനിയനുകൾ തയാറാകുന്നില്ല. ഗതാഗത മന്ത്രി ആന്റണി രാജുവും തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയും നാളത്തെ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്
മാസം 16 ഡ്യൂട്ടിയെങ്കിലും
ചെയ്തവർക്ക് മാത്രം ആദ്യം ശമ്പളം നൽകിയാൽ മതിയെന്ന് നേരത്തെ കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റ് തീരുമാനിച്ചിട്ടുണ്ട്.
Comentários