മാള : മാള - നെയ്തക്കുടി പൊതുമരാമത്ത് റോഡിൽ ജൂതപ്പളി റോഡ് കൂടി ചേരുന്ന കവലയ്ക്ക് സമീപം പുതിയതായി നിർമ്മിച്ച കൽവർട്ട് നിർമ്മാണത്തിലെ അപാകത പരിഹരിക്കാൻ നടപടി തുടങ്ങി.ഈ റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാനായിട്ടാണ് പുതിയ കൽവർട്ട് പൊതുമരാമത്ത് വകുപ്പ് ഇവിടെ നിർമ്മിച്ചത്.റോഡ് നിരപ്പിൽ നിന്ന് ഒന്നരടിയോളം ഉയർത്തി നിർമ്മിക്കുകയും ഇതിലേയ്ക്ക് വാഹനങ്ങൾ കയറി ഇറങ്ങുന്നതിനാവശ്യമായ ചരിവ് നൽകാത്തതുമാണ് അപകടത്തിന് വഴിയൊരുക്കിയിരുന്നത്.നിർമ്മാണ സമയത്ത് തന്നെ അസി എഞ്ചിനിയറോട് പരാതി പറഞ്ഞീട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. രാത്രി കാലങ്ങളിൽ വരുന്ന ചെറി വാഹനങ്ങൾ റോഡുമായുള്ള കൽവർട്ടിൻറെ ഉയരം വിത്യാസം തിരിച്ചറിയാതെ വാഹനങളുടെ മുൻവശം കലുങ്കിൻറെ കോൺഗ്രീറ്റിൽ ഉരസി കേടു സംഭവിച്ചിരുന്നു . നിരവധി ഇരു ചക്രവാഹനങ്ങൾ ഇവിടെ അപകടത്തിൽ പെടുന്നതും പതിവായിരിക്കുന്നു. കൽവർട്ടിൻ്റെ ഇരുഭാഗത്തുള്ള കാനയുടെ ഉയരം റോഡ് ലെവലിലായിരുന്നീട്ടും എന്തുകൊണ്ടാണ് കൽവർട്ട് മാത്രം ഉയർത്തി നിർമ്മിച്ചതെന്ന ചോദ്യത്തിന് പൊതുമരാമത്ത് വകുപ്പിൽ നിന്നും വ്യക്തമായ മറുപടിയില്ല.
ഈ കാര്യങ്ങൾ ചൂണ്ടി കാണിച്ച് പൊതുപ്രവർത്തകൻ ഷാൻ്റി ജോസഫ് തട്ടകത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് നൽകിയ പരാതിയിലാണ് നിലവിലെ കൽർട്ടിൻ്റെ ഇരുവശവും ചരിവ് നൽകി പ്രശ്നം പരിഹരിക്കാനുള്ള നടപടി തുടങ്ങിയത്.
Content Highlights : Unscientific construction of Calvert in Mala, solution to complaint
Comments