തൃശൂർ: കനത്ത മഴയിൽ ചാലക്കുടി പുഴയിൽ ആന ഒഴുക്കിൽപ്പെട്ടു. കരയിലേക്ക് കയറാൻ സാധിക്കാതെ മണിക്കൂറോളം ആന പുഴയിൽ കുടുങ്ങി. തുടർന്ന് തുരുത്തിലേക്ക് കയറി. ഒരു മണിക്കൂറോളം നീണ്ട സാഹസികമായ പരിശ്രമത്തിനൊടുവിലാണ് ആന തുരുത്തിലേക്ക് കയറിയത്. അതിരപ്പള്ളി പിള്ളപ്പാറ മേഖലയിലാണ് കാട്ടാന പുഴയിൽ ഒഴുക്കിൽപ്പെട്ടത്. കാട്ടാനക്കൂട്ടത്തിലൊന്നാണ് പുഴയിൽ കുടുങ്ങിയത്. ചാലക്കുടി മേഖലയിൽ കനത്ത മഴ തുടരുകയാണ്.
Heavy Rainfall in kerala
Updated: Aug 8, 2022
Comments